ആറ്റിങ്ങലിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പള്ളിപ്പുറം കരിച്ചാറ അപ്പോളോ കോളനിയിൽ രാഹുലാണ് മരിച്ചത്. ബൈക്കുകൾ നേർക്ക് നേർ വന്ന് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എതിർദിശയിൽ വന്ന ബൈക്ക് യാത്രികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാഹുലിൻറെ മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാത്രി 8 മണിയോടെയായിരുന്നു അപകടം.
ആറ്റിങ്ങലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

