Site iconSite icon Janayugom Online

ബിന്ദു പത്മനാഭൻ തിരോധാനക്കേസ്; ബിന്ദു കൊല്ലപ്പെട്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

ബിന്ദു പത്മനാഭൻ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. ബിന്ദു കൊല്ലപ്പെട്ടതായി ചേർത്തല മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇതോടെ ഈ കേസിലും സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്യും. നിലവിൽ ജയ്നമ്മ കേസിൽ റിമാൻഡിൽ കഴിയുകയാണ് സെബാസ്റ്റ്യൻ. 

കടക്കരപ്പള്ളി സ്വദേശിനി ജയയാണ് ബിന്ദു പത്മനാഭൻറെ ഇടപ്പള്ളിയിലുള്ള ഭൂമി തട്ടാൻ സെബാസ്റ്റ്യനെ സഹായിച്ചതെന്ന് ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെ ബിന്ദു എന്ന പേരിൽ ആൾമാറാട്ടം നടത്തിയാണ് ഭൂമി തട്ടാൻ സെബാസ്റ്റ്യനെ സഹായിച്ചതെന്നും കണ്ടെത്തിയിരുന്നു. ജയക്കൊപ്പം അന്ന് ഉണ്ടായിരുന്ന റുക്സാനയ്ക്കും കേസിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചില പേപ്പറുകളിൽ റുക്സാനയും ഒപ്പിട്ടതായാണ് കണ്ടെത്തൽ. പിന്നീട് ചില സാമ്പത്തിക തർക്കങ്ങൾ ഉണ്ടായതായും ജയയും റുക്സാനയും സെബാസ്റ്റ്യൻറെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. 

Exit mobile version