Site iconSite icon Janayugom Online

ജനകീയ പ്രശ്നങ്ങളില്‍ പ്രധാനമന്ത്രിക്ക് മൗനം: ബിനോയ് വിശ്വം

ഇന്ത്യയിലെ എല്ലാവർക്കുമൊപ്പം എന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി മൗനം വെടിഞ്ഞ് തൊഴിലാളി വർഗ്ഗത്തിന്റെ പ്രശ്നങ്ങളോട് പ്രതികരിക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. എഐടിയുസി യുടെ 18-ാമത് സംസ്ഥാന സമ്മേളനത്തിണ് തുടക്കം കുറിച്ച് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എഐടിയുസി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ അദ്ദേഹം.

രാജ്യത്തിന്റെ വെളിച്ചം ഊതികെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന മോഡി ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ എല്ലാവരോടും വെളിച്ചം കൊളുത്താൻ പറയുന്നത് തെരെഞ്ഞെടുപ്പ് തന്ത്രമാണ്. വർഗീയ ധ്രുവീകരണത്തിലൂടെ വോട്ട് തേടാനുള്ള ബിജെപി യുടെയും ആർഎസ്എസിന്റെയും നയം ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
പൊതു തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടു രാജ്യത്തുടനീളം അയോധ്യയെക്കുറിച്ച് വാചാലനായി പരക്കം പാഞ്ഞു പറഞ്ഞു നടക്കുന്ന മോഡി കേരളത്തിലെത്തുമ്പോൾ തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ, സ്ത്രീകളുടെ വിഷയങ്ങൾ, വിലവർദ്ധനവ്, കൂലി വർദ്ധനവ്.

ദളിതരുടെ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ തയ്യാറാകണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെയും മോഡിയുടെയും ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ കോൺഗ്രസ്സിന് കഴിയുന്നില്ല. അവർ തുടരുന്ന മൃദു ഹിന്ദുത്വ സമീപനമാണ് പ്രശ്‍നം. അതിന് പിന്നാലെ പോകാതെ ഗാന്ധിയെയും നെഹ്രുവിനെയും വീണ്ടെടുത്താലേ കോൺഗ്രസ്സിന് രക്ഷപെടാൻ കഴിയുകയുള്ളു. ബി ജെ പി ക്ക് കീഴ്പ്പെടാൻ പാടില്ല. അടുത്ത തെരഞ്ഞെടുപ്പിൽ എല്ലാവരും യോജിച്ചു നിന്നാൽ അതിന് കഴിയുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Eng­lish Sum­ma­ry: Binoy Viswam against naren­dra modi
You may also like this video

Exit mobile version