Site iconSite icon Janayugom Online

ഗവർണറുടെ നടപടി ജനാധിപത്യ മൂല്യങ്ങളോടുള്ള അനാദരവ്; ബിനോയ് വിശ്വം

നയപ്രഖ്യാപന പ്രസംഗം നടത്തിയ രീതി, രാഷ്ട്രീയ തിമിരം ബാധിച്ച ഒരു ഗവർണർ എവിടെ വരെ പോകുമെന്ന് വെളിപ്പെടുത്തിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മന്ത്രിസഭ തയ്യാറാക്കിയ പ്രസംഗത്തിലെ 136 പാരഗ്രാഫുകളും സഭാനടപടികളുടെ ഭാഗമായിരിക്കുന്നു. അതിൽ നിന്ന് കുതറിച്ചാടാൻ ഒരു ഗവർണർക്കും ഭരണഘടന അനുമതി നൽകുന്നില്ല എന്ന വസ്തുത കേരള ഗവർണർക്കുമറിയാം. ആ അറിവിന്റെ മുമ്പിൽ അദ്ദേഹം സ്വീകരിച്ച ബാലിശമായ നടപടി ജനാധിപത്യ കേരളത്തെ ഇരുത്തി ചിന്തിപ്പിക്കുന്നു.

സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം എങ്ങനെ വായിക്കണം എന്ന് തീരുമാനിക്കുമ്പോൾ ജനാധിപത്യമൂല്യങ്ങളും നിയമസഭയോടുള്ള ആദരവും ആണ് ഗവർണർക്ക് വഴി കാണിക്കേണ്ടത്. അവിടെ സങ്കുചിത രാഷ്ട്രീയം മേൽക്കൈ നേടുമ്പോൾ എന്ത് സംഭവിക്കുമെന്ന് ഇന്ന് കേരളം കണ്ടു. രാജ്ഭവനെ ബിജെപിയുടെ ക്യാമ്പ് ഓഫീസ് ആക്കി മാറ്റിയ ഒരാളിൽ നിന്നും രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തിന് ഇതൊക്കെയേ പ്രതീക്ഷിക്കാൻ കഴിയൂ എന്നും ബിനോയ് വിശ്വം പറഞ്ഞു.

Eng­lish Sum­ma­ry: Binoy viswam react­ed gov­er­nor arif mohammed khan pol­i­cy address speech controversy
You may also like this video

Exit mobile version