Site iconSite icon Janayugom Online

ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറി

binoy viswambinoy viswam

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം എംപിയെ സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുത്തു. ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിച്ചിരുന്നു. ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ഇത് അംഗീകരിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് നിര്‍ദേശം ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ്ബാബുവാണ് അവതരിപ്പിച്ചത്.

ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ, ദേശീയ സെക്രട്ടറിമാരായ കെ നാരായണ, രാമകൃഷ്ണ പണ്ഡ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ ആനി രാജ, പി സന്തോഷ് കുമാര്‍ എംപി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്‍ അന്തരിച്ച സാഹചര്യത്തില്‍ ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ ചുമതല നല്‍കിയിരുന്നു. ഇക്കഴിഞ്ഞ 10ന് കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമുണ്ടായത്. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവും പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവുമാണ് ബിനോയ് വിശ്വം.

Eng­lish Sum­ma­ry: Binoy Viswam State Secretary
You may also like this video

YouTube video player
Exit mobile version