കന്യാസ്ത്രീ പീഢന കേസ്സിൽ , ബിഷപ്പിനെ വെറുതെ വിട്ട കോട്ടയം അഡീഷണൽ ജില്ലാ കോടതിയുടെ വിധിയ്ക്ക് എതിരെ അപ്പീൽ നൽകുന്നതിനായി , സെപ്ഷ്യൽ പ്രാസിക്യൂട്ടർ
അഡ്വ: ജിതേഷ് ജെ ബാബു, കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്ക് നിയമോപദേശം നൽകി. പോലീസ് ആവശ്യപ്പെട്ട പ്രകാരമാണ് നിയമോപദേശം നൽകിയത്. അഡീഷണൽ എസ്.പി സുരേഷ് കുമാറിന്റെ സാനിധ്യത്തിൽ ജില്ലാ പോലീസ് മേധാവി ശിൽപ്പയ്ക്കാണ് റിപ്പോർട്ട് കൈമാറിയത്. നിയമോപദേശം സംസ്ഥാന പോലീസ് ആസ്ഥാനം മുഖേന സർക്കാരിന് കൈമാറി, സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്ന മുറക്ക് അഡ്വക്കേറ്റ് ജനറൽ ഓഫീസ് മുഖേന , ഹൈക്കോടതി മുമ്പാകെ സർക്കാർ അപ്പീൽ നൽകും.