Site icon Janayugom Online

കോണ്‍ഗ്രസിന്‍റെ മിസ്ഡ് കോള്‍ പരസ്യത്തിനെതിരെ ബജെപി

രാജസ്ഥാനില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കോണ്‍ഗ്രസ് നല്‍കിയ പരസ്യത്തിനെതിരെ സംസ്ഥാന തെര‍ഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി. സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂല രാഷട്രീയ തരംഗം നിലനില്‍ന്ന തരത്തിലുള്ള പരസ്യമാണ് കോണ്‍ഗ്രസ് നല്‍കിയത്. ഇതിനെതിരെ സംസ്ഥാന ഭരണകക്ഷിക്ക് എതിരെ നടപടി വേണമെന്നാണ് ബിജെപി പ്രതിനിധിസംഘം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയും മുൻ മന്ത്രി രവിശങ്കർ പ്രസാദും അടങ്ങുന്ന ബിജെപി പ്രതിനിധി സംഘം കോൺഗ്രസിനെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. 

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നതിലൂടെ മിസ് കോള്‍ ചെയ്യുന്ന ആള്‍ക്ക് മാത്രമേ പ്രയോജനം ചെയ്യുകയുള്ളുവെന്ന പ്രതീതിയാണ് ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമമെന്നും പരാതിയില്‍ ബിജെപി ആരോപിക്കുന്നു. രണ്ട് പ്രമുഖ പത്രങ്ങളില്‍ ഹിന്ദിയില്‍ പരസ്യം നല്‍കിയെന്നു ബിജെപി ഐടി മേധാവി അമിത് മാളവ്യ പറയുന്നു.ഒരു സർവേയ്ക്ക് ശേഷം പ്രസിദ്ധീകരിച്ച ഒരു വാർത്ത/അഭിപ്രായം ആണെന്ന് വോട്ടർമാരുടെ മനസ്സിൽ ഒരു ധാരണ ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ഇത് തെര‍ഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമാണ്. പരസ്യം വസ്തുതകള്‍ക്ക് വിരുദ്ധമാണ്.കോൺഗ്രസിനെതിരെ എഫ്‌ഐആർ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കമ്മീഷണർക്ക് നൽകിയ മെമ്മോറാണ്ടത്തിൽ പറയുന്നു. ബന്ധപ്പെട്ട പത്രങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. 

Eng­lish Sumamry:
BJP against Con­gress’s missed call advertisement

You may also like this video:

Exit mobile version