Site iconSite icon Janayugom Online

തമിഴ്നാട്ടില്‍ ബിജെപി ‑എഐഎഡിഎംകെ പോര് ശക്തമാകുന്നു

തമിഴ്നാട്ടില്‍ ബിജെപിയും,സഖ്യകക്ഷിയായ എഐഎഡിഎംകെയും തമ്മില്‍ പോര് ശക്തമാകുന്നു. എഐഎഡിഎംകെയില്‍ ഇരു വിഭാഗങ്ങളെയും തമ്മിലടിപ്പിച്ച് പ്രതിപക്ഷമാകാനുള്ള ശ്രമമാണ് ബിജെപിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.ഇതു എഐഎഡിഎംകെയും നേതാവ് പളനിസ്വാമിയും തിരിച്ചറിഞ്ഞിരിക്കുന്നു

പളനിസ്വാമിയും കൂട്ടരും സംസ്ഥാനത്ത് നിലനില്‍ക്കുന്ന സഖ്യ ലക്ഷ്യങ്ങള്‍ ലംഘിച്ചതായി ആരോപിച്ച് അദ്ദേഹത്തിന്‍റെ ഫോട്ടോകള്‍ ബിജെപി അണികള്‍കത്തിച്ച് തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു മറുപടിയായി എഐഎഡിഎംകെ പ്രതിഷേധം അറിയിച്ചു.ഇപ്പോള്‍ ബിജെപിയെ ചൊടിപ്പിച്ചതിനു പിന്നില്‍ ബിജെപിയുടെ പ്രധാനപ്പെട്ട അഞ്ച് നേതാക്കള്‍ പാര്‍ട്ടി വിട്ട് എഐഎഡിഎംകെയില്‍ ചേര്‍ന്നിരുന്നു. ചേര്‍ന്നവരില്‍ബിജെപി ഐടി വിഭാഗം മേധാവി സിആര്‍ടി നിര്‍മ്മല്‍കുമാറും ഉള്‍പ്പെടുന്നു.ഇതു ബിജെപിക്ക് കനത്തതിരിച്ചടികൂടിയായിമാറി

നിര്‍മ്മലിനെ പിന്തുണച്ച് പ്രധാനപ്പെട്ട 13 ബിജെപിഅംഗങ്ങളും പാര്‍ട്ടിവിട്ടിരുന്നു. 2019മുതല്‍ മുന്നു തെരഞ്ഞെടുപ്പുകളില്‍ ബിജെപി സഖ്യത്തില്‍ മത്സരിച്ച് എഐഎഡിഎംകെ പരാജയപ്പെടുകയാണുണ്ടായത്. ഇരു പാര്‍ട്ടികളും പല തെരഞ്ഞെടുപ്പുകളിലും സംയുക്തമായിട്ടു പ്രചരണം നടത്തുന്നില്ല.ഇപ്പോള്‍ ബിജെപിയെ ഒരു ബാധ്യതയായിട്ടാണ് എഐഎഡിഎംകെ കാണുന്നത്.

തമിഴ്നാട്ടില്‍ ബിജെപി വളരുകയാണെന്നു സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമല പറയുന്നു. ജയലളിത,കരുണാനിധി എന്നിവരെ പോലെ താനും നേതാവാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. അണ്ണാമല നോമിനേറ്റ് ചെയ്യപ്പട്ട കോര്‍പ്പറേറ്റ് പാര്‍ട്ടിയുടെ മാനേജര്‍മാത്രമാണന്നാണ് എഐഎഡിഎംകെ വക്താവ് കോവൈ സത്യന്‍ വിശേഷിപ്പിച്ചത്

Eng­lish Summary:
BJP-AIADMK bat­tle inten­si­fies in Tamil Nadu

You may also like this video:

Exit mobile version