പാകിസ്ഥാന്റെ ഭീകരതയെക്കുറിച്ചും ഓപ്പറേഷൻ് സിന്ദൂരിയെക്കുറിച്ചും വിദേശ രാജ്യങ്ങളില്‍ വിശദീകരണം നല്‍കാനുള്ള സര്‍വ്വക്ഷി പ്രതിനിധി സംഘത്തില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് ബിജെപി ‑കോണ്‍ഗ്രസ് വിവാദങ്ങള്‍ രൂക്ഷമായിരിക്കെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി നേതാവ് അമിത് മാളവ്യ. കോണ്‍ഗ്രസിന് ശശി തരൂരിനോട് ഇത്ര അസൂയ എന്തിനാണെന്നു ചോദിക്കുന്നു.യുഎന്‍ ഡെപ്യട്ടി സെക്രട്ടറി അടക്കം പ്രവര്‍ത്തിച്ച് അനുഭവപരിചയമുള്ള തരൂരിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് തയ്യാറാകാതിരുന്നതെന്നു മാളവ്യ എക്സില്‍ കുറിച്ചു
ശശി തരൂരിന്റെ വാക് ചാതുര്യം, ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ചതിന്റെ ദീർഘകാല അനുഭവം, വിദേശനയ വിഷയങ്ങളിലെ ആഴത്തിലുള്ള അറിവ് എന്നിവയൊന്നും ആർക്കും നിഷേധിക്കാൻ സാധിക്കില്ല. എന്നിട്ടും എന്തുകൊണ്ടാണ് പ്രധാന വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ വിദേശത്തേക്ക് അയയ്ക്കുന്ന പ്രതിനിധി സംഘത്തിൽ ശശി തരൂരിനെ ഉൾപ്പെടുത്താൻ രാഹുൽ ഗാന്ധി തയ്യാറാകാതിരുന്നത് മാളവ്യ ചോദിച്ചു.
ഇതെന്താണ് അരക്ഷിതാവസ്ഥയോ? അസൂയയോ? ആരെങ്കിലും ഹൈക്കോടതിയെ മറികടന്നാൽ അതിനോടുള്ള അസഹിഷ്ണുതയാണോ, നയതന്ത്ര യോഗങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള കോൺഗ്രസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് കൗതുകകരമാണെന്ന് മാത്രമല്ല, സംശയാസ്പദവുമാണ്‘മാളവ്യ എക്സിൽ പങ്കിട്ട കുറിപ്പിൽ പറഞ്ഞു.

