Site iconSite icon Janayugom Online

യുപിയില്‍ ആതിഖിന്റെ കൊലപാതകം ദൈവിക നീതിയെന്നു ബിജെപി ; പ്രതിപക്ഷ പാര്‍ട്ടികളെ കടന്നാക്രമിച്ച് അനുരാഗ് താക്കൂര്‍

യുപിയില്‍ ആതിഖിന്റെ കൊലപാതകം ദൈവിക നീതിയാണെന്നായിരുന്നു ബിജെപി മന്ത്രിമാരുടെ പ്രതികരണം.കൂടാതെ പ്രതിപക്ഷ പാര്‍ട്ടികളെ പേരെടുത്ത് പരാമര്‍ശിക്കാതെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും രംഗത്തെത്തിയിരിക്കുന്നത്.

ഭരണത്തിലിരിക്കെ ഗുണ്ടകളെ സല്‍ക്കരിച്ചവര്‍ ഇപ്പോള്‍ അവര്‍ക്ക് വേണ്ടി വാദിക്കുകയാണെന്നാണ് അനുരാഗ് താക്കൂര്‍ പറയുന്നത്. സമാജ് വാദി നേതാവായിരുന്ന ആതിഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നേതാക്കളെ കടന്നാക്രമിക്കാനുള്ള ശ്രമത്തിലാണ് താക്കൂറ്‍. യുപിയിലടക്കം മാഫിയ സംഘങ്ങള്‍ അഴിഞ്ഞാടിയ കാലത്ത് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയ പാര്‍ട്ടികളാണ് ഇപ്പോള്‍ അവര്‍ക്ക് വേണ്ടി സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതേ ഗുണ്ടാ നേതാക്കള്‍ സാധാരണക്കാരായ ജനങ്ങളെ കൊള്ളയടിക്കുകയും അക്രമിക്കുകയും ചെയ്ത സമയത്ത് ഈ നേതാക്കളൊക്കെ എവിടെയായിരുന്നു. യുപിയിലടക്കം മാഫിയ സംഘങ്ങള്‍ അഴിഞ്ഞാടിയ സമയത്ത് ഈ നേതാക്കളെയൊന്നും കാണാനില്ലായിരുന്നു.അക്രമികള്‍ വെടിവെപ്പിനിടയില്‍ ജയ് ശ്രീ റാം മുഴക്കുകയും ചെയ്തിരുന്നു.

ഇതിനെതുടര്‍ന്ന് യുപി പൊലീസിനെതിരെയും ആദിത്യനാഥ് സര്‍ക്കാരിനെതിരെയും വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വന്നത്. എന്‍കൗണ്ടര്‍ കൊലപാതകങ്ങളും വെടിവെപ്പുകളും തുടര്‍ക്കഥയാവുന്ന യുപിയിലെ ക്രമ സമാധാന നില തകര്‍ന്നെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം. ആതിഖിന്റെ കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി പറഞ്ഞു 

Eng­lish Summary:
BJP calls Atiq’s mur­der divine jus­tice in UP; Anurag Thakur attacked oppo­si­tion parties

You may also like this video:

Exit mobile version