തെലുങ്കാനക്ക് പിന്നാലെ ഗുജറാത്തിലും ബിജെപിക്ക് തിരിച്ചടി. മുന്‍ എംഎല്‍എ കൂടിയായ പാര്‍ട്ടി നേതാവ് ബാലകൃഷ്ണപട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ട് പട്ടേല്‍ പാര്‍ട്ടി വിട്ടത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
പാര്‍ട്ടിക്ക് വേണ്ടി പ്രതിബദ്ധതയോടെ പ്രര്‍ത്തിക്കുകയും, കാഷ്ടപ്പെടുകയും ചെയ്ത തന്നെ ഒന്നുമല്ലാതാക്കിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കോറും മുൻ അധ്യക്ഷൻ സിദ്ധാർത്ഥ് പട്ടേലും ചേർന്ന് കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബാലകൃഷ്ണ പട്ടേലിനെ (66) കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു.
2012 നും 2017 നും ഇടയിൽ ബിജെപി എംഎൽഎയായി വഡോദര ജില്ലയിലെ ദഭോയ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ബാലകൃഷ്‌ണ പട്ടേൽ മത്സരിച്ചു. 2012ൽ കോൺഗ്രസിന്റെ സിദ്ധാർത്ഥ് പട്ടേലിനെ പരാജയപ്പെടുത്തിയാണ് നിയമസഭാംഗമായത്..വർഷങ്ങളായി ജില്ലാ-താലൂക്ക തലത്തിൽ ബിജെപിയെ ശക്തിപ്പെടുത്താൻ ഞാൻ കഠിനാധ്വാനം ചെയ്തിരുന്നു. 2017ലെ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎ ആയിരുന്നിട്ടും എനിക്ക് ടിക്കറ്റ് നൽകിയില്ല.
അത്ര പ്രാധാന്യമില്ലാത്ത ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എന്റെ മകന് പോലും ടിക്കറ്റ് നിഷേധിച്ചു. എന്നെ നിരന്തരം അവഗണിക്കുകയും മാറ്റിനിർത്തുകയും ചെയ്തതിനാലാണ് ഞാൻ ബിജെപി വിട്ടത് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.2017ൽ കോൺഗ്രസിന്റെ സിദ്ധാർത്ഥ് പട്ടേലിനെ പരാജയപ്പെടുത്തി ബിജെപിയുടെ ശൈലേഷ് മേത്ത ദഭോയി മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കോ മകനോ ടിക്കറ്റ് പ്രതീക്ഷിക്കാതെയാണ് താൻ കോൺഗ്രസിൽ ചേർന്നതെന്ന് ബാലകൃഷ്‌ണപട്ടേൽ പറഞ്ഞു.
English Summary: BJP Ex-MLA in Congress Ahead of Gujarat Assembly Elections
You may also like this video: