Site iconSite icon Janayugom Online

ബിജെപി മുന്നണി മര്യാദ പാലിച്ചില്ല; തിരുവനന്തപുരം കോർപ്പറേഷനിൽ ബിഡിജെഎസ് ഒറ്റക്ക് മത്സരിക്കും

തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎയിൽ ഭിന്നത. ബിജെപി മുന്നണി മര്യാദ പാലിച്ചില്ലെന്ന് ആരോപിച്ച് ബി ഡി ജെ എസ് ഒറ്റക്ക് മത്സരിക്കും.നാളെ 20 സീറ്റിൽ സ്ഥാനാര്‍ത്ഥികളെ നിർത്തും എന്നാണ് ബിഡിജെഎസിന്റെ പ്രഖ്യാപനം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം. ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കാത്തതാണ് ബിഡിജെഎസിന്റെ അതൃപ്തിക്ക് കാരണം. ഇതോടെ 20 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ആലോചിക്കുന്നതായി ബിഡിജെഎസ് ജില്ലാ നേതൃത്വം അറിയിച്ചു. 

ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ പദ്മിനി തോമസും വിവി രാജേഷ് കൊടുങ്ങന്നൂര്‍ വാര്‍ഡിലും മത്സരിക്കും. ആദ്യഘട്ട പട്ടിക പുറത്തുവന്നപ്പോള്‍ ബിഡിജെഎസ് ആവശ്യപ്പെട്ട സീറ്റുകളിലടക്കം ബിജെപി സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുന്നണിയിലെ രണ്ടാമത്തെ പാര്‍ട്ടിയായ ബിഡിജെഎസിന് കഴിഞ്ഞതവണ ഒരു സീറ്റ് മാത്രമാണ് അനുവദിച്ചിരുന്നത്. ഇത്തവണയും ആദ്യഘട്ട പട്ടികയില്‍ പരിഗണിച്ചില്ല.

Exit mobile version