ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പിനുള്ള 29 സ്ഥാനാര്‍ത്ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തു വിട്ട് ബിജെപി. ഇതില്‍ മുന്‍ എഎപി നേതാവും ഇപ്പോള്‍ കടുത്ത ഹിന്ദുത്വവാദി എന്നറിയപ്പെടുന്ന കപില്‍ മിശ്രയെ കാരവല്‍ നഗറില്‍ നിന്നും മത്സരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്.
മോത്തി നഗര്‍ മണ്ഡലത്തില്‍ നിന്നും ഡല്‍ഹി മുന്‍ മുഖ്യമന്ത്രി മദന്‍ ലാല്‍ ഖുറാനയുടെ മകന്‍ ഹരിഷ് ഖുറാനയെ മത്സരിപ്പിക്കുന്നതായാമ് വിവരം.
രണ്ടാം പട്ടികയില്‍ 70 അംഗ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് 58 പേരുടെ പേരുകള്‍ ഇതുവരെ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.
ഡല്‍ഹി തെരഞ്ഞെടുപ്പ് ഫെബ്രുവരി 5നും വോട്ടെണ്ണല്‍ ഫെബ്രുവരി 8നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

