ബിജെപിയുടെ സമ്പത്തിൽ വൻ വർധന. 2019–20 വർഷത്തിൽ ബിജെപിയുടെ ആസ്തി 4,847.78 കോടിയായി വർധിച്ചു. തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള നാല് രാഷ്ട്രീയ പാർട്ടികളേക്കാള്‍ ഇരട്ടിയിലധികം ആസ്തിയാണ് ബിജെപിക്കുള്ളത്. രാഷ്ട്രീയ പാർട്ടികളുടെ സ്വത്തുവകകളെ കുറിച്ച് അസോസിയേഷൻ ഫോർ ഡെമൊക്രാറ്റിക് റീഫോംസ് തയാറിക്കിയ റിപ്പോർട്ടിലേതാണ് വിവരങ്ങൾ. രണ്ടാം സ്ഥാനത്തുള്ള ബഹുജൻ സമാജ്വാദി പാർട്ടി (ബിഎസ്‌പി) യുടെ ആസ്തി 698.33 കോടിയാണ്. കോൺഗ്രസാണ് മൂന്നാം സ്ഥാനത്ത്, 588.16 കോടി.
സാമ്പത്തിക വർഷത്തിൽ ഏഴ് ദേശീയ പാർട്ടികളും 44 പ്രാദേശിക പാർട്ടികളും പ്രഖ്യാപിച്ച മൊത്തം ആസ്തി യഥാക്രമം 6,988.57 കോടി, 2,129.38 കോടി എന്നിങ്ങനെയാണ്. ദേശീയ പാർട്ടികളുടെ മൊത്തം ആസ്തിയുടെ 69.37 ശതമാനവും (4847.78 കോടി) ബിജെപിയുടേതാണ്. ബിഎസ്‌പിയുടെ ആസ്തി 9.99 ശതമാനവും കോൺഗ്രസിന്റേത് 8.42 ശതമാനവുമാണെന്ന് എഡിആർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രാദേശിക പാർട്ടികളിൽ 10 എണ്ണത്തിന്റെ കൈകളിലാണ്
ആകെ ആസ്തിയുടെ 95.27 ശതമാനവും (2028.71 കോടി) ഉള്ളത്.
ഏറ്റവുമധികം ആസ്തിയുള്ള പ്രാദേശിക പാർട്ടി സമാജ്വാദി പാർട്ടിയാണ്, 563.47 കോടി. ഇത് പ്രാദേശിക പാർട്ടികളുടെ മൊത്തം ആസ്തിയുടെ 26.46 ശതമാനമാണ്. രണ്ടാം സ്ഥാനത്തുള്ള ടിആർഎസിന്റെ ആസ്തി 301.47 കോടിയാണ്. എഐഎഡിഎംകെയാണ് മൂന്നാം സ്ഥാനത്ത്, 267.61 കോടി.
English summery : Last economic year’s richest party was the BJP
you may also like this video :