ജനങ്ങളെ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നതിലാണ് ബിജെപി പ്രധാനമായും കേന്ദ്രീകരിക്കുന്നതെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി എൻ ചന്ദ്രൻ.
മതമാണ്, വിശ്വാസമാണ് അവരുടെ പ്രശ്നം. മത രാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് സംഘ പരിവാര പ്രസ്ഥാനങ്ങളെന്നും അദ്ദേഹം പറഞ്ഞു. സിപിഐ തളിപ്പറമ്പ മണ്ഡലം സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്രാഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിവിധ മേഖലകളിൽ പ്രക്ഷോഭങ്ങളും സമരങ്ങളും ബിജെപി ക്കെതിരെ നടന്നു വരികയാണ്.ബിജെപിയെ പുറത്താക്കണം നാടിനെ രക്ഷിക്കണം എന്നതാണ് സിപിഐ യുടെ മുദ്രവാക്യം. ഇത് രാജ്യത്തെ ഇടതപക്ഷ പ്രസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുണ്ട്.സംഘ പരിവാറുകളുടെ നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടം വേണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

