Site icon Janayugom Online

തോക്കുമായി ബിജെപി നേതാവും കൂട്ടാളിയും അറസ്റ്റില്‍

ജമ്മുകശ്മീരില്‍ തോക്കുമായി ബിജെപി നേതാവും കൂട്ടാളിയും അറസ്റ്റില്‍. സുരക്ഷാസേനയാണ് ബിജെപി നേതാവിനെ പിസ്റ്റളുമായി പിടികൂടിയത്. ബിജെപിയുടെ സര്‍പഞ്ചായ അഖ്വിബ്ബ് ഷാഫി ബാദറും കൂട്ടാളി മുഹമ്മദ് അമിന്‍ ഹജാമുമാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

പൊലീസും സൈന്യവും സംയുക്തമായി നടത്തിയ പട്രോളിങിനിടെ മോട്ടോര്‍ ബൈക്കില്‍ എത്തിയവരെ പൊലീസ് തടയുകയായിരുന്നു. ഇതോടെ തോക്ക് ചൂണ്ടി രക്ഷപ്പെടാന്‍ ശ്രമിച്ച ബിജെപി നേതാവിനെ പൊലീസ് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് പിസ്റ്റള്‍, രണ്ടു മാഗസിനുകള്‍, 12 വെടിയുണ്ടകള്‍ എന്നിവ കണ്ടെടുത്തതായി സുരക്ഷാവക്താവ് അറിയിച്ചു.

Eng­lish Sum­ma­ry: BJP leader and his accom­plice arrest­ed in Jam­mu and Kashmir

You may like this video also

Exit mobile version