Site iconSite icon Janayugom Online

ഇന്ത്യൻ ദേശിയ പതാക കാവി കൊടിയാക്കണം; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് എൻ ശിവരാജൻ

ദേശീയപതാകയെ അപമാനിച്ച് ബിജെപിയുടെ മുതിര്‍ന്ന് നേതാവ് എന്‍ ശിവരാജന്‍. ഇന്ത്യന്‍ ദേശിയ പതാക കാവിക്കൊടിയാക്കണമെന്നായിരുന്നു
അദ്ദേഹത്തിന്റെ വിവാദ പരാമർശം.ഭാരതാംബ വിവാദത്തില്‍ പാലക്കാട് നടന്ന പ്രതിഷേധത്തില്‍ പ്രതികരിക്കുന്നതിനിടെയാണ് ശിവരാജന്റെ പരാമര്‍ശം. ദേശീയ പതാകയ്ക്ക് സമാനമായ വേറൊരു കൊടിയും ഒരു ദേശീയ പാര്‍ട്ടിയും ഉപയോഗിക്കാന്‍ പാടില്ലെന്നും കോണ്‍ഗ്രസ് പച്ച പതാകയും സിപിഐ(എം) പച്ചയും വെള്ളയും ഉപയോഗിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version