Site iconSite icon Janayugom Online

43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടക്കണം; സഹകരണ സംഘം തട്ടിപ്പിൽ ബിജെപി നേതാവ് എസ് സുരേഷിന് കുരുക്ക് മുറുകുന്നു

പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘം തട്ടിപ്പിൽ ബിജെപി നേതാവ് എസ് സുരേഷിന് കുരുക്ക് മുറുകുന്നു. നഷ്ടപ്പെട്ട പണം തിരികെ പിടിക്കാനുള്ള നടപടികളുടെ ഭാഗമായുള്ള സഹകരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് സുരേഷിന് നോട്ടീസ് നൽകി. 

സഹകരണ സംഘം വൈസ് പ്രസിഡന്റും ബിജെപി ജനറൽ സെക്രട്ടറിയുമാണ് സുരേഷ്. ഭരണ സമിതി അംഗങ്ങൾ വായ്പയെടുത്തത് ചട്ടം ലംഘിച്ചാണെന്നും നിക്ഷേപകർക്ക് ലക്ഷങ്ങൾ നഷ്ടമായെന്നും സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു. 2013ൽ സഹകരണ സംഘം പൂട്ടുമ്പോൾ 4.16 കോടിയായിരുന്നു നഷ്ടം.

പ്രസിഡന്റായിരുന്ന ആർഎസ്എസ് മുൻ വിഭാഗ് ശാരീരിക് പ്രമുഖ് ജി പത്മകുമാർ 46 ലക്ഷമാണ് തിരിച്ചടയ്‌ക്കേണ്ടത്. ഭരണസമിതിയിലെ 16ൽ ഏഴ് പേർ 46 ലക്ഷം വീതവും ഒമ്പത് പേർ 19 ലക്ഷവും വീതം തിരിച്ചടയ്ക്കണം. 2013 മുതൽ 18 ശതമാനം പലിശ സഹിതം നോട്ടീസ് കൈപ്പറ്റി ഒരുമാസത്തിനകം തിരിച്ചടയ്ക്കണമെന്നും അല്ലാത്ത പക്ഷം ജപ്തിനടപടികളിലേക്ക് കടക്കുമെന്നും ഉത്തരവിൽ പറയുന്നു. 

Exit mobile version