ബിജെപി നേതാക്കൾ വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കുന്നില്ലെന്നും അവരുടെ പേരുകൾ പുറത്തുവിടുമെന്നും തുറന്നടിച്ച ബിജെപി നേതാവ് എം എസ് കുമാറിനെ അനുനയിപ്പിക്കാൻ ബിജെപി നേതൃത്വം.രാജീവ് ചന്ദ്രശേഖർ എം എസ് കുമാറിന്റെ വീട്ടിൽ നേരിട്ടത്തി കൂടിക്കാഴ്ച നടത്തി.
തിരുവിതാംകൂർ സഹകരണ സംഘത്തിൽ നിന്ന് ബിജെപി നേതാക്കൾ വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കുന്നില്ലെന്നും അവരുടെ പേരുകൾ പുറത്തുവിടുമെന്നും എം എസ് കുമാർ നേരത്തെ തുറന്നടിച്ചിരുന്നു.
കൂടാതെ താനും ആത്മഹത്യയുടെ വക്കിലാണെന്നും ഇതിനെ തുടർന്ന് എം എസ് കുമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ എം എസ് കുമാറിനെ തള്ളി ജനറൽ സെക്രട്ടറി എസ് സുരേഷും രംഗത്തെത്തിയിരുന്നു.

