Site iconSite icon Janayugom Online

രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു; പറ്റില്ലെന്ന് പറഞ്ഞപ്പോഴാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്നും അതിജീവിതയുടെ ഭര്‍ത്താവ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടുവെന്നും പറ്റില്ലെന്ന് പറഞ്ഞപ്പോഴാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്നും വെളിപ്പെടുത്തലുമായി അതിജീവിതയുടെ ഭര്‍ത്താവ്. രാഹുലുമായുള്ള ബിജെപി നേതാക്കളുടെ ബന്ധമാണ് നീക്കങ്ങൾക്ക് പിന്നിൽ. ബിജെപിയില്‍ നിന്ന് തന്നെ പുറത്താക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. 

തന്റെ വിശദീകരണം പോലും കേൾക്കാൻ നേതൃത്വം തയ്യാറായില്ലെന്നും പരാതിയുമായി താന്‍ മുന്നോട്ട് പോകുമെന്ന് അറിയിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും രാഹുലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ഭർത്താവ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചില്ലെന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയതെന്നാണ് പറയുന്നത്. പുറത്താക്കല്‍ നടപടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ തെരഞ്ഞെടുപ്പ്മായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയിന്‍മേല്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നും മറ്റു കാരണങ്ങള്‍ ഇല്ലെന്നുമായിരുന്നു ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.

Exit mobile version