ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഭരിക്കുന്ന രാഷട്രീയ പാര്‍ട്ടി അവരുടെ തെരഞെടുപ്പ് പ്രകടനപത്രിക ഇറക്കി. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടപത്രികയില്‍ പറയുന്നു ലോകമാകെ രാജ്യാന്തര രാമായണോത്സവം സംഘടിപ്പിക്കുമെന്ന്. മോഡി ഗ്യാരന്റി എന്ന പേരില്‍ 14ഭാഗങ്ങളായുലള്ള പ്രകടനപത്രികയാണ് പുറത്തിറക്കിയിരിക്കുന്നത്.
കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ ഓടിക്കും, ദരിദ്ര വിഭാഗങ്ങൾക്ക് മൂന്ന് കോടി വീട് കൂടി നിർമ്മിച്ച് നൽകും, 6Gസാങ്കേതിക വിദ്യ നടപ്പിലാക്കും എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ. ഏക സിവില്‍ കോഡും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയും നടപ്പാക്കുമെന്നും പത്രികയിൽ പറയുന്നു.ബിജെപി ദേശീയ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി , ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനകാര്യ മന്ത്രി നിർമല സീതാരാമൻ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ എന്നിവർ ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
പ്രകടന പത്രിക സമ്പൂർണ രാഷ്ട്ര വികസനത്തിനുള്ള രേഖയാണെന്നും നടപ്പാക്കുന്ന കാര്യങ്ങളേ പ്രകടനപത്രികയിൽ പറയാറുള്ളൂവെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി അവകാശപ്പെടുന്നുവനിതാ സംവരണ നിയമം, പുതിയ ക്രിമിനൽ നിയമം എന്നിവ നടപ്പാക്കും. പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും. റേഷൻ, വെള്ളം എന്നിവ അടുത്ത അഞ്ച് വർഷം സൗജന്യമായി നൽകും. എല്ലാ വീടുകളിലും പാചകവാതകം പൈപ്പ് ലൈൻ വഴി നൽകും.
ഇന്ത്യയെ രാജ്യാന്തര നിർമാണ ഹബ്ബാക്കി മാറ്റും. വടക്ക് — തെക്ക് ബുള്ളറ്റ് ട്രെയിൻ റൂട്ടിൻ്റെ സാധ്യത പഠനം നടത്തും. പുതിയ വന്ദേഭാരത് ട്രെയിനുകൾ. 70 വയസ് കഴിഞ്ഞവർക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ. ലോകമാകെ രാജ്യാന്തര രാമായണ ഉത്സവം സംഘടിപ്പിക്കും. ദരിദ്ര വിഭാഗങ്ങൾക്ക് 3 കോടി വീടുകൾ കൂടി നിർമിച്ചുനൽകും. മുദ്ര ലോൺ തുക 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തും തുടങ്ങിയ വാഗ്ദാനങ്ങളും ബിജെപി മുന്നോട്ടുവയ്ക്കുന്നു.
English Summary:
BJP Manifesto that Ramayan Festival will be organized all over the world
You may also like this video: