Site iconSite icon Janayugom Online

ലക്ഷ്യം കർണാടക സർക്കാരിനെ പുറത്താക്കൽ;‘ബിജെപി 50 കോണ്‍ഗ്രസ് എംഎൽഎമാർക്ക് 50 കോടി വാഗ്ദാനം ചെയ്തു: സിദ്ധരാമയ്യ

കർണാടകയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കാൻ ബിജെപി 50 കോൺഗ്രസ് എംഎൽഎമാർക്ക് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസ് എംഎൽഎമാരെ വിലക്കെടുക്കാനുള്ള പദ്ധതി വിജയിക്കാത്തതിനാലാണ് തനിക്കും സർക്കാരിനുമെതിരെ ബിജെപി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു. 

ബിജെപി വാഗ്ദാനം ചെയ്ത ഈ പണം എവിടെ നിന്ന് വരുന്നുവെന്നും സിദ്ധരാമയ്യ ചോദിച്ചു. ബിഎസ് യെദ്യൂരപ്പയും ബസവരാജ ബൊമ്മൈയും നോട്ടുകൾ അച്ചടിക്കുന്നുണ്ടോ?. ഇത് അഴിമതി പണമാണ്. അവരുടെ കയ്യിൽ കോടികളുണ്ട്, അവർ ഇത് ഉപയോഗിച്ച് എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നു. ഞങ്ങളുടെ എംഎൽഎമാർ വഴങ്ങിയില്ല. അതിനാൽ അവർ എന്നെ കളങ്കിതനെന്ന് മുദ്ര കുത്തി നീക്കം ചെയ്യാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version