നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന് സൂചന. പകരം കേന്ദ്ര മന്ത്രി വി മുരളീധരന്റെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. കേന്ദ്ര മന്ത്രി സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ നിര്‍ദ്ദേശിക്കുന്നതിന്റെ പശ്ചാത്തലത്തിലാകും വി മുരളീധരന്‍ കേരളത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തേക്ക് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തെലങ്കാന, ആന്ധ്രപ്രദേശ്, പഞ്ചാബ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ ദിവസം പുതിയ അധ്യക്ഷന്‍മാരെ പാർട്ടി നിയോഗിച്ചിരുന്നു. തൃശൂരില്‍ തന്നെയാകും സുരേഷ് ഗോപി അടുത്തതവണയും ഇറങ്ങുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി തലത്തിലെ മാറ്റങ്ങളുടെ ഭാഗമായാണ് ഈ പുതിയ നീക്കങ്ങള്‍ക്കും പിന്നിലെന്നാണ് വിവരങ്ങള്‍.
English Summary: BJP to remove K Surendran from the post of president; Demolition has begun
You may also like this video

