വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് കോണ്‍ഗ്രസ് ബിജെപി കൂട്ട്‌കെട്ടിലെ നാണക്കേട് മറക്കുവാന്‍ സസ്‌പെന്‍ഷന്‍ നാടകവുമായി ബിജെപി സംസ്ഥാന നേത്യത്വം. എല്‍ഡിഎഫില്‍ നിന്ന് വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുക്കുവാന്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തിനെ പിന്‍തുണച്ച മൂന്ന് ബിജെപി അംഗങ്ങളെയാണ് സംസ്ഥാന നേത്യത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ കമ്മറ്റി മൂന്ന് മെമ്പര്‍മാരെ സസ്‌പെന്‍ഷന്‍ നല്‍കി തടിയൂരിയത്. വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തുവെന്നതിന്റെ പേരിലാണ് നടപടി. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി പി രാജന്‍, 17ാം വാര്‍ഡ് അംഗം രാജലിംഗം, ഒന്നാം വാര്‍ഡ് മാലിയില്‍ നിന്നുള്ള അംഗം മാരി അറമുഖം എന്നിവരെയാണ് ആറു വര്‍ഷത്തേക്ക് ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സുരേഷ് മാനങ്കേരിക്ക് അനുകൂലമായ നിലപാട് മൂന്ന് അംഗങ്ങളും സ്വീകരിച്ചിരുന്നു. ഇതോടെ ബിജെപി യുഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് സുരേഷ് മാനങ്കരി പ്രസിഡന്റായി. കരുണാപുരം ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുക്കുന്നതിന് യൂഡിഎഫ് കൂട്ടുപിടിച്ചത് എന്‍ഡിഎ അംഗത്തിനെയാണ്. ഇവിടെ യൂഡിഎഫ് അംഗം മിനി പ്രിന്‍സ് പ്രസിഡന്റും എന്‍ഡിഎ അംഗം പി.ആര്‍ ബിനു വൈസ് പ്രസിഡന്റുമാണ്. ഭരണം നടത്തുവാന്‍ യൂഡിഎഫിന് കൂട്ടായി ബിജെപിയും എന്‍ഡിഎ സഖ്യകക്ഷികളും ഉള്ളപ്പോള്‍ ഇവര്‍ തമ്മിലെ പേര്‍വിളികള്‍ തെരുവില്‍ മാത്രമായി ഒതുങ്ങി.
English Summary: BJP with drama to temporarily expel members to avoid embarrassment
You may also like this video