പ്രതിപക്ഷ അംഗങ്ങൾ ഉയർത്തിയ ഗുരുതര അഴിമതി ആരോപണത്തിൽ പന്തളംനഗരസഭാ ഭരണ സമിതി അഴിമതി ഉലയുന്നു. മുൻസിപ്പൽ എൻജിനീയറാണ് കൗൺസിലിൽ യോഗത്തിൽ ആദ്യമായി ഗുരുതര ആരോപണം ഉന്നയിച്ചത്. ഇതേച്ചൊല്ലി കൗൺസിൽ രൂക്ഷമായ വാക്കേറ്റം നടന്നു. എൻജിനീയറുടെ പാസ്വേഡ് ഉപയോഗിച്ച് ഭരണ സമിതി തന്നെ പദ്ധതികളിൽ അട്ടിമറി നടത്തിയെന്നായിരുന്നു ആരോപണം. ഒരു കോടി രൂപയുടെ വ്യത്യാസമാണ് പദ്ധതികളിൽ കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തെ തുടർന്ന് കൗൺസിൽ നിറുത്തിവച്ചു.
പദ്ധതി നിർവ്വഹണത്തിൽ ബിജെപി ഭരണ സമിതി പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് എൽഡിഎഫ് കൗൺസിലർമാർ പറഞ്ഞു. മൂന്ന് കോടി രൂപ നഷ്ടപ്പെടുമെന്നുറപ്പായിക്കഴിഞ്ഞിരിക്കുന്നു. 2023 — 24 ലെ പദ്ധതിയും നഷ്ടപ്പെടുത്താനുള്ള ശ്രമം ഇടതുപക്ഷം അനുവദിക്കില്ലെന്ന് പാർലമെന്ററി പാർട്ടി ലീഡർ ലസിതാ നായർ കൗൺസിലർ മാരായ റ്റി കെ സതി, ശോഭനാകുമാരി, രാജേഷ്കുമാർ, അരുൺ എസ്, സക്കീർ, അജിതകുമാരി, അംബികാ രാജേഷ്, ഷെഫിൻജൂബ് ഖാൻ എന്നിവർ പറഞ്ഞു. പദ്ധതി അവസാനിക്കാൻ മൂന്ന് ദിവസം മാത്രം നിൽക്കേ മൊത്തം പദ്ധതി ചിലവു് 48.6 ശതമാനം മാത്രമാണ്. പാവങ്ങൾക്കു വിവിധ ആനുകൂല്യങ്ങളിലായി ലഭിക്കേണ്ട കോടികണക്കിനു രൂപയാണ് നഷ്ടപ്പെടാൻ പോകുന്നതെന്ന് അവർ പറഞ്ഞു. ആരോപണം ഉന്നയിക്കപ്പെട്ടിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ഇതുവരെ പന്തളം നഗരസഭ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഭരണസമിതി അംഗങ്ങളും ബിജെപിയും പറയുന്നതെന്നാണ് പ്രതിപക്ഷ അംഗങ്ങൾ പറയുന്നത്.
English Summary: BJP’s Pandalam Municipal Council is shaken by corruption allegations
You may also like this video