ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത് കൃത്രിമ വിജയമാണെന്ന് കോൺഗ്രസ്. യഥാർഥ്യത്തിന് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് ഫലം.ഹിസാർ, മഹേന്ദ്രഗഢ്, പാനിപ്പത്ത് എന്നീ ജില്ലകളിൽ കൃത്രിമം നടന്നതായി പ്രവർത്തകർ പരാതി അറിയിച്ചിട്ടുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം തീർത്തും അപ്രതീക്ഷിതമാണ്. ബിജെപി ജനാധിപത്യത്തെ അട്ടിമറിച്ചെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. ന്യൂഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് കോൺഗ്രസ് നേതാക്കൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ആദ്യഘട്ട ഫലം പുറത്തുവന്നപ്പോൾ കൂറ്റൻ ലീഡ് നേടി മുന്നേറിയിരുന്ന കോൺഗ്രസ് പൊടുന്നനെയാണ് പിന്നാക്കം പോയത്.
ഹരിയാനയിൽ ബിജെപി നേടിയത് കൃത്രിമ വിജയം: കോൺഗ്രസ്

