Site iconSite icon Janayugom Online

പശ്ചിമബംഗാളിൽ സ്ക്കൂളിന് സമീപം സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനയിൽ സ്ക്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മാധ്യംഗ്രാം പൊലീസ്റ്റേഷൻ പരിധിയിലുള്ള മാധ്യംഗ്രാം ഹൈസ്ക്കൂളിന് സമീപം ഇന്ന് പുലർച്ചെയാണ് സ്ഫോടനമുണ്ടായത്. 

സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ബരാസത്ത് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് അദ്ദേഹം മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്ന് ബരാസത്ത് പൊലീസ് സൂപ്രണ്ട് പ്രതീക്ഷ ജാർഖരിയ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും അദ്ദേഹം പറഞ്ഞു. 

ഇതര സംസ്ഥാനത്തുള്ള ആളാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. 

Exit mobile version