Site iconSite icon Janayugom Online

മൊസാംബിക്കിലെ ബോട്ടപകടം; മൃതദേഹം കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്‍റേത്

മൊസാംബിക്കില്‍ നടന്ന ബോട്ടപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ മരണം സ്ഥിരീകരിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയാണ് മൃതദേഹം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. തേവലക്കര നടുവിക്കര ഗംഗയില്‍ പി പി രാധാകൃഷ്ണന്‍-ലീല ദമ്പതികളുടെ മകനായ ശ്രീരാഗ് സ്‌കോര്‍പിയോ മറൈന്‍ കമ്പനിയില്‍ ഇലക്ട്രോ ടെക്‌നിക്കല്‍ ഓഫീസറായിരുന്നു. ഭാര്യ:ജിത്തു, മക്കള്‍: അതിഥി, അനശ്വര്‍

Exit mobile version