Site iconSite icon Janayugom Online

വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം ; ഒരാളെ കാണാതായി

കോട്ടയം വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം.ഒരാളെ കാണാതായി. പാണാവള്ളി സ്വദേശി കണ്ണനെയാണ് കാണാതായത്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. 30 ഓളം പേരുണ്ടായിരുന്ന വള്ളമാണ് മറിഞ്ഞതെന്നാണ് വിവരം.

മരണവീട്ടിലേക്ക് ആളുകളുമായി പോയ വള്ളമാണ് മറിഞ്ഞത്.പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരും, പൊലീസും, ഫയര്‍ഫോഴ്സും രക്ഷാ പ്രവര്‍ത്തനം നടത്തുന്നു

Exit mobile version