പാർട്ടി കോണഗ്രസിനിടെ ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെത്തുടർന്ന് മുതിർന്ന സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എംഎം മണിയെ മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിനിടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.നിലവിൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ് അദ്ദേഹം. ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷമേ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
ദേഹാസ്വാസ്ഥ്യം; എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
