ആലുവയിൽ കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. തിരുവന്തപുരം സ്വദേശി അതുൽ ഷാബു ആണ് മരിച്ചത്. എടത്തല ന്യൂവൽസ് കോളേജിലെ എൽഎൽബി വിദ്യാർത്ഥിയായിരുന്നു അതുല്‍.
മണലി മുക്കിൽ ബന്ധുവിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന അതുലിനെ ഇന്നലെ മുതൽ കാണാതാകുകയായിരുന്നു. ഇതിനിടെ ആലുവ മാർത്താണ്ഡവർമ്മപാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. പൊലീസിന്റെ പരിശോധനയിൽ ഒരു ബൈക്കും മൊബൈൽ ഫോണും കണ്ടെത്തി. ഇത് അതുലിന്റേതാണെന്ന് തിരിച്ചറിഞ്ഞു.