Site iconSite icon Janayugom Online

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് പുത്തൻതോപ്പ് കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഭിജിത്ത്, നബീൽ എന്നീ വിദ്യാർത്ഥികളെയായിരുന്നു ഇന്നലെ കാണാതായത്. അഭിജിത്തിൻറെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. നബീലിനായുള്ള തിരച്ചിൽ തുടരുകയാണ്. ഇരുവരും കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ട് കാണാതാകുകയായിരുന്നു. 

കണിയാപുരം മാധവത്തിൽ ഗിരീഷ് കുമാറിന്റെയും സജിതകുമാരിയുടെയും മകനാണ് പത്താംക്ലാസ് വിദ്യാർത്ഥിയായ അഭിജിത്ത്. നബീൽ പ്ലസ് വൺ വിദ്യാർത്ഥിയാണ്. അഞ്ച് പേരടങ്ങുന്ന സംഘമായിരുന്നു ഇന്നലെ കടലിൽ കുളിക്കാനായി പോയത്. അപകടം നടന്നതിനെത്തുടർന്ന് ആഷിക്ക്, ഹരിനന്ദൻ, ആസിഫ് എന്നിവരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇതിൽ ആസിഫ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 

കടലിലെ മത്സ്യബന്ധന വലയിൽ കുടുങ്ങിയ നിലയിലായിരുന്നു അഭിജിത്തിൻറെ മൃതദേഹം ലഭിച്ചത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

Exit mobile version