Site iconSite icon Janayugom Online

ഭിന്നശേഷിക്കാരിയായ യുവതിയുടെ കയ്യിൽ തിളച്ച വെള്ളം ഒഴിച്ചു; അധ്യാപികയ്ക്കെതിരെ പരാതി

മലപ്പുറത്ത് അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. മലപ്പുറം വളാഞ്ചിരിയിലെ പുനർജനിയിലാണ് സംഭവം. അധ്യാപികയ്ക്കെതിരെ 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കയ്യിൽ ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ അധ്യാപിക പരാതി നിഷേധിച്ചു. പുനർജനിയിൽ വച്ച് ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഓട്ടോറിക്ഷയിൽ വച്ച് കൈപൊള്ളിയെന്നാണ് യുവതി തന്നോട് പറഞ്ഞതെന്നും അധ്യാപിക വ്യക്തമാക്കി. സംഭവത്തിൽ വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version