രാജ്യതലസ്ഥാനത്തെ മൂന്ന് സ്കൂളുകളിൽ ഇന്ന് ഇമെയിൽ വഴി ബോംബ് ഭീഷണി ഉണ്ടായതിനെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. മാളവ്യ നഗറിലെ എസ്കെവി, പ്രസാദ് നഗറിലെ ആന്ധ്ര സ്കൂൾ എന്നിവിടങ്ങളിൽ യഥാക്രമം രാവിലെ 7.40നും, 7.42നും ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് ഡൽഹി ഫയർ സർവീസ് പറയുന്നു.
ഫയർഫോഴ്സും ബോംബ് സ്ക്വാഡും ഉൾപ്പെടെയുള്ള സംഘങ്ങൾ ഉടൻതന്നെ സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. ആഗസ്റ്റ് 18ന് ഡൽഹിയിലെ 32 സ്കൂളുകൾക്ക് സമാനമായ രീതിയിൽ ബോംബ് ഭീഷണി ഉണ്ടായിരുന്നു. അത് പിന്നീട് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

