Site iconSite icon Janayugom Online

ഡൽഹിയിൽ ഒന്നിലധികം സ്കൂളുകളിൽ ബോംബ് ഭീഷണി; ആളുകളെ ഒഴിപ്പിക്കുന്നു

ഇന്ന് പുലർച്ചെ മുതൽ രാജ്യ തലസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ബോംബ് ഭീഷണിയുണ്ടായതായി അധികൃതർ അറിയിച്ചു. ഡൽഹി പബ്ലിക് സ്ക്കൂൾ ദ്വാരക, മോഡേൺ കോൺവെൻറ് സ്ക്കൂൾ, സെക്ടർ 10ലെ ശ്രീറാം വേൾഡ് സ്ക്കൂൾ ദ്വാരക എന്നിവിടങ്ങളിൽ ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. 

സുരക്ഷ മുൻകരുതൽ എന്ന നിലയിഷ സ്ക്കൂളുകളിലെ ആളുകളെ ഒഴിപ്പിച്ചു. പൊലീസും ബോംബ് നിർവീര്യമാക്കുന്ന സംഘവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. 

മുൻപുണ്ടായ രണ്ട് ബോംബ് ഭീഷണികളും വ്യാജമായിരുന്നെങ്കിലും ഇന്നത്തെ ഭീഷണി പൊലീസ് ഗൌരവമായി എടുക്കുകയും വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. 

സംഭവത്തെക്കുറിച്ചുള്ള പൂർണമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. 

ജൂലൈ ആദ്യം, ബോംബ് ഭീഷണിയെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന്, പശ്ചിമ് വിഹാറിലെ റിച്ച്മണ്ട് ഗ്ലോബൽ സ്കൂൾ, രോഹിണി സെക്ടർ 24 ലെ സോവറിൻ സ്കൂൾ, ദ്വാരക സെക്ടർ 19 ലെ മോഡേൺ ഇന്റർനാഷണൽ സ്കൂൾ, രോഹിണി സെക്ടർ 23 ലെ ഹെറിറ്റേജ് സ്കൂൾ തുടങ്ങി ദേശീയ തലസ്ഥാനത്തെ മറ്റ് നിരവധി സ്കൂളുകളിൽ അഗ്നിശമന വകുപ്പിനെയും ഡൽഹി പോലീസിനെയും വിന്യസിച്ചിരുന്നു.

ഇന്ന് രാവിലെ ബോംബ് ഭീഷണി ഇമെയിൽ ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് പോലീസ് കമ്മീഷണറെ വിവരം അറിയിച്ചതെന്ന് റിച്ച്മണ്ട് ഗ്ലോബൽ സ്കൂൾ പ്രിൻസിപ്പൽ മൗപാലി മിത്ര പറഞ്ഞു. ബോംബ് ഡിസ്പോസൽ സ്ക്വാഡിന്റെയും മറ്റ് ടീമുകളുടെയും സഹായത്തോടെ സ്കൂളിന്റെ ഓരോ മൂലയിലും സ്ഫോടകവസ്തുക്കൾ ഉണ്ടോയെന്ന് പരിശോധിച്ചതായും സുരക്ഷിതമാണെന്ന് കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

Exit mobile version