Site iconSite icon Janayugom Online

പാല കൊട്ടാരമറ്റം കെഎസ്ആർടിസി സ്റ്റാൻഡിൽ ബോംബ് ഭീഷണി

പാല കൊട്ടാരമറ്റം കെഎസ്ആർടിസി സ്റ്റാൻഡിൽ രണ്ടു മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി. ഇന്ന് രാവിലെയാണ് കോട്ടയത്തെ സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ കത്ത് എത്തിച്ചത്. തുടർന്ന്, വിവരം അറിഞ്ഞ അധികൃതർ കത്ത് കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറി. കത്ത് എത്തിച്ചതിനു പിന്നാലെ ജീവനക്കാർ അടക്കം പരിഭ്രാന്തരമായി മാറി. കത്ത് ലഭിച്ചതും ഒന്നിലധികം ഇടങ്ങളിൽ ബോംബ് വയ്ക്കുമെന്നും അതിൽ ഉള്ളതായും ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസറെ ഡിപ്പോ അധികൃതര്‍ അറിയിച്ചു. കത്ത് കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറിയിട്ടുണ്ട്.

ആദ്യത്തെ കത്ത് കണ്ടെത്തി നിമിഷങ്ങൾക്കക്കം മറ്റൊരു കത്തു കൂടി കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ടു കത്തുകളും പൊലീസിനു കൈമാറി. രണ്ടിലും പാല കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ബോംബ് വച്ച് തകർക്കുമെന്ന ഭീഷണിയാണ് ഉള്ളത്.

കഴിഞ്ഞ ദിവസം പാലായിൽ സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കാർമ്മൽ ജംഗ്ഷന് സമീപം മൂന്ന് കോയിൽ വെടിമരുന്ന് തിരിയും മുപ്പത്തഞ്ചോളം പശയും ആണ് മോണാസ്ട്രി റോഡ് സൈഡിൽ ഉപേക്ഷിച്ച നിലയിൽ ആണ് കണ്ടെത്തിയത്. റോഡ് വൃത്തിയാക്കാൻ എത്തിയ തൊഴിലുറപ്പ് തൊഴിലാളികൾ ആണ് ഇത് കണ്ടത്. ഉടൻ തന്നെ പാലാ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

 

Eng­lish Sam­mury: Bomb threat at pala kot­tara­mat­tam KSRTC bus stand

 

Exit mobile version