വയനാട് കളക്ട്രേറ്റിൽ ബോംബ് ഭീഷണി. ഇന്നലെ രാവിലെ ഔദ്യോഗിക മെയിലിൽ സന്ദേശമെത്തിയിരുന്നെങ്കിലും ഇന്നാണ് ഉദ്യേഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബോബ് സ്ക്വാഡും പൊലീസും ചേർന്ന് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ പത്തനംതിട്ട, കൊല്ലം കളക്ട്രേറ്റുകളിലും സമാനമായ രീതിയിൽ ബോബ് ഭീഷണി ഉണ്ടായിരുന്നു. എന്നാൽ പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
വയനാട് കളക്ട്രേറ്റിൽ ബോംബ് ഭീഷണി

