കൈക്കൂലി കേസില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് സസ്പെന്‍ഷന്‍. സീനിയര്‍ സിവില്‍ പെലീസ് ഓഫീസര്‍ ബഷീറാണ് സസ്പെന്‍ഷനിലായത്.തുമ്പ പോലീസ് സ്റ്റേഷനിലായിരിക്കുമ്പോള്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുടെ അച്ഛന്റെ പക്കല്‍ നിന്നും 2000 രൂപ ഗൂഗിള്‍ പേയായി കൈപ്പറ്റിയെന്നതാണ് ബഷീറിനെതിരെയുള്ള കുറ്റം. അവിടെ ജോലി ചെയ്യുന്ന സമയത്ത് മോശം പ്രവര്‍ത്തികുളുടെ പേരിലാണ് ബഷീറിനെ മ്യൂസിയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സസ്പെന്‍ഷന്‍.
കൈക്കൂലി കേസ്; മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

