വിവാഹവേദിയിലെ അടക്കം പറച്ചിലിലൊന്നാണ് വധുവിന്റെ സൗന്ദര്യം. ജന്മനാ ലഭിച്ച സൗന്ദര്യത്തിനുമീതെ ബ്യൂട്ടീഷനുംകൂടി ആയാല്‍ രണ്ടഭിപ്രായത്തിന് പിന്നെ പഞ്ഞമേ ഇല്ല. ഇവിടെ രണ്ടാമതൊരു അഭിപ്രായത്തിന് നിക്കേണ്ടിവന്നില്ല. കല്യാണമേ വേണ്ടെന്ന് വച്ച പ്രതിശ്രുതവരന്റെ നിലപാട് യുവതിയുടെ പ്രതീക്ഷകളെ മാത്രമല്ല ഇല്ലാതാക്കിയത്, ഉണ്ടായ സൗന്ദര്യത്തെക്കൂടിയാണ്.
കർണാടകയിലെ ഹസന്‍ ജില്ലയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത സൗന്ദര്യം വര്‍ധിപ്പിക്കാന്‍ മിനക്കെടുന്നവരെയും അമ്പരപ്പിക്കുന്നതാണ്. വിവാഹത്തിന് ഒരുങ്ങിനില്‍ക്കാന്‍ തന്റെ പ്രദേശത്തെ ബ്യൂട്ടിപാര്‍ലറില്‍ പോയി മടങ്ങിയെത്തിയ യുവതിയുടെ മുഖം കറുത്ത് വീര്‍ത്ത് വികൃതമായി. പുതിയ ഏതോ മേക്ക്അപ് പരീക്ഷിച്ചതാണ് വധുവിന് വിനയായത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ച വിവരം പ്രതിശ്രുതവരനെയും കുടുംബത്തെയും യുവതിയുടെ ബന്ധുക്കളും അറിയിച്ചു. തന്റെ വധുവാകാന്‍ പോകുന്ന യുവതതിയുടെ ഇപ്പോഴത്തെ അവസ്ഥയറിഞ്ഞ് സഹപാതമൊന്നുമല്ല യുവാവിന് തോന്നിയത്, വിവാഹം തന്നെ വേണ്ടെന്ന് വയ്ക്കാനാണ്.
ബ്യൂട്ടീഷന്‍ തന്റെ സ്ഥാപനത്തില്‍ എത്തിയ യുവതിയുടെ മുഖത്ത് പുതിയ തരം ഫൗണ്ടേഷന്‍ ഇട്ടശേഷം ആവികൊള്ളിച്ചു. ഇതോടെ മുഖം പൊള്ളി വീര്‍ക്കാന്‍ തുടങ്ങി. പിന്നെ തൊലിയുടെ നിറം മാറി കറുപ്പായി. യുവതിയും ബന്ധുക്കളും ബ്യൂട്ടീഷനെതിരെ പൊലീസില്‍ പരാതി നല്‍കി. അവരെ കസ്റ്റഡിയിലെടുത്ത് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ് പൊലീസ്.
English Sammury: groom called off the wedding because the bride went to a beauty parlour and face disfigured