Site iconSite icon Janayugom Online

ലഹരിമുക്ത കേന്ദ്രത്തില്‍ കൊണ്ടുപോയതിന് വൈരാഗ്യം;കോഴിക്കോട് അനുജനെ വെട്ടി സഹോദരന്‍

ലഹരിമുക്ത കേന്ദ്രത്തില്‍ കൊണ്ടുപോയതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ അനുജനെ വാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച് ജ്യേഷ്ഠന്‍. താമരശ്ശേരി ചമലിലാണ് ദാരുണ സംഭവം. കാരപ്പറ്റപ്പുറായിൽ കെ.പി. അഭിനന്ദിനാണ് (23) സഹോദരൻ അർജുനന്റെ (28) വെട്ടേറ്റത്. അഭിനന്ദിന്റെ തലയ്ക്കാണ് ലഹരിക്കടിമയായ അര്‍ജുന്‍ വെട്ടിയത്.

ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ കുരുതി തറയിലിരുന്ന വാള്‍ വീട്ടില്‍ കൊണ്ടു വന്നാണ് അഭിനന്ദിനെ വെട്ടിയത്. ഇന്ന് വൈകിട്ട് 5.30നായിരുന്നു സംഭവം.അര്‍ജുന്‍ ക്ഷേത്രത്തില്‍ നിന്നും വാളെടുത്ത് പുറത്ത് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

Exit mobile version