ബഫര്‍സോണ്‍ വിഷയം ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയും കേന്ദ്രം നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. അതേസമയം ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംസ്ഥാനവും അപേക്ഷ നല്‍കിയിട്ടുണ്ട്.
ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയ കേരളത്തിലെ 22 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് നല്‍കണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടത്. സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ലഭിച്ചാല്‍ കേരളത്തിലെ 22 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് ലഭിക്കും.
പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച് കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങളില്‍ ഉള്‍പ്പെടുന്ന മേഖലകളെ ബഫര്‍ സോണ്‍ വിധിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണം എന്നതാണ് കേന്ദ്രത്തിന്റെ ആവശ്യം. എന്നാല്‍ ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും സംസ്ഥാനവും സുപ്രീംകോടതിയെ സമീപിച്ചത്.
English Summary; bufferzone subject; The Supreme Court will consider it again today
You may also like this video