Site iconSite icon Janayugom Online

ബള്‍ഗേറിയയിലെ സഖ്യ സര്‍ക്കാര്‍ പുറത്ത്

ബള്‍ഗേറിയയിലെ കിറില്‍ പെറ്റ്കോവിന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ അവിശ്വാസ പ്രമേയം പാസായതിനെത്തുടര്‍ന്ന് പുറത്ത്. മധ്യ വലതുപക്ഷമായ ജിഇആര്‍ബി പാര്‍ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തെ 123 എംപിമാര്‍ പിന്തുണച്ചു. 240 അംഗ സഭയില്‍ സര്‍ക്കാരിന് 116 പേരുടെ പിന്തുണയേ ലഭിച്ചുള്ളൂ.

നാലു പാര്‍ടികളുടെ പിന്തുണയോടെ കഴിഞ്ഞ ഡിസംബറില്‍ അധികാരത്തില്‍വന്ന സര്‍ക്കാരിനെതിരെ പണപ്പെരുപ്പവും തെറ്റായ സാമ്പത്തികനയവും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. 1991ല്‍ ഭരണഘടന അംഗീകരിച്ചതിനുശേഷം ആദ്യമായാണ് രാജ്യത്ത് അവിശ്വാസത്തിലൂടെ സര്‍ക്കാര്‍ പുറത്താകുന്നത്. ഇതിനിടെ പെറ്റ്കോവ് സര്‍ക്കാരിന്റെ വീഴ്ച യൂറോപ്യന്‍ യൂണിയന്‍ വിപുലീകരണത്തെ ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Eng­lish sum­ma­ry; Bul­gar­i­a’s coali­tion gov­ern­ment out

You may also like this video;

Exit mobile version