പാലക്കാട് പട്ടാമ്പി കൊപ്പം ഹരിഹരക്കുന്ന് ക്ഷേത്രത്തിൽ പൂരത്തിനിടെയുണ്ടായ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്ക്. പ്രകാശൻ, വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. വാക്ക് തർക്കത്തിനിടെയാണ് ആക്രമണമുണ്ടായത്. പ്രകാശിന് മുതുകിനും ചുണ്ടിനുമാണ് പരിക്കേറ്റത്. വിഷ്ണുവിന് മുഖത്ത് പരിക്കേറ്റു. ഇരുവരെയും പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലഹരി മാഫിയയാണ് സംഭവത്തിന് പിന്നിലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
സംഭവത്തിൽ പാറക്കാട്ടുപടി അഷ്ഫാക് (20), സഹോദരൻ ഷഫീഖ് (28) എന്നിവരെ കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു.