ഡല്‍ഹിയില്‍ ഗവണ്‍മെന്‍റ് ഇലക്ട്രിക്കല്‍ ബസ് മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തില്‍ 45 കാരിയായ സ്ത്രീ മരിച്ചു.23 യാത്രക്കാര്‍ക്ക് പരിക്ക്.രാവിലെ 7.45ഓടെ റൊഹ്തക് റോഡിലെ ശിവജി മെട്രോ പാര്‍ക്കില്‍ ബസ് അപകടം നടന്നതായി പഞ്ചാബി ബാഗ് പൊലീസ് സ്റ്റേഷനിലേക്ക് ഒരു പി.സി.ആര്‍ കോള്‍ വരികയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വിചിത്ര വീര്‍ പറഞ്ഞു.മംഗോള്‍പുരി ആനന്ദ് വിഹാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ബസ് മെട്രോ തൂണില്‍ ചെന്ന് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍ എന്നും ഡി.സി.പി പറഞ്ഞു.ബസ് പെട്ടന്ന് ബ്രേക്ക് ഇട്ടത് മൂലം പുറകിലുണ്ടായിരുന്ന ഓട്ടോറിക്ഷയുമായും കൂട്ടിയിടിച്ചതായി അദ്ദേഹം പറഞ്ഞു.അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും അടക്കം 24 പേര്‍ക്ക് പരിക്കേറ്റതായി ഡി.സി.പി പറഞ്ഞു.
ഒരു 45വയസ്സ്കാരിയായ യാത്രക്കാരി മഹാരാജ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടെന്നും 55 വയസ്സുള്ള യാത്രക്കാരന്‍ ഇപ്പോഴും ഐ.സി.യുവിലാണെന്നും അദ്ദേഹം പറഞ്ഞു.പുറകിലുണ്ടായിരുന്ന ഓട്ടോക്കാരനും മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനും വലത്തേക്ക് തിരിഞ്ഞെന്നും ഇതോടെ ഒരു അപകടം ഒഴിവാക്കാനായി ബസ് ഡ്രൈവര്‍ വാഹനം വലത്തേക്ക് തിരിച്ചപ്പോള്‍ മെട്രോ തൂണില്‍ ഇടിക്കുകയായിരുന്നുവെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.
English Summary;Bus accident in Delhi; woman dies
You may also like this video