Site iconSite icon Janayugom Online

തിരുവല്ല ളായിക്കാടില്‍ ബസുകൾ കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക്

എംസി റോഡിലെ തിരുവല്ല ളായിക്കാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. ഡ്രൈവർ അടക്കം പത്തോളം പേർക്കാണ് പരിക്കേറ്റത്. 

കോട്ടയത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സും തിരുവല്ലയിൽനിന്നു കോട്ടയത്തേക്ക് പോവുകയായിരുന്ന ഓർഡിനറി ബസ്സുമാണ് കൂട്ടിയിടിച്ചത്. ഫാസ്റ്റ് പാസഞ്ചറിന്റെ ഡ്രൈവർ മനീഷ് അടക്കം 10 പേർക്കാണ് പരിക്കേറ്റത്. മനീഷിന്റെ തലക്കും കാലിനും ഗുരുതര പരിക്കുണ്ട്. യാത്രക്കാരിൽ പലരുടെയും തലക്കും മുഖത്തുമാണ് പരിക്ക്. പരിക്കേറ്റവരെ നാട്ടുകാരും മറ്റ് വാഹന യാത്രക്കാരും ചേർന്ന് തിരുവല്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഫാസ്റ്റ് പാസഞ്ചർ ബസിന് മുമ്പിൽ പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാർ പെട്ടെന്ന് വെട്ടിച്ചാപ്പോൾ നിയന്ത്രണം വിട്ട ബസ് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറ‍ഞ്ഞു.

Exit mobile version