പിതാവിനൊപ്പം സ്ക്കൂട്ടറിൽ സ്ക്കൂളിലേക്ക് പോകുന്നതിനിടെ റോഡിലേക്ക് വീണ വിദ്യാർത്ഥിനി ശരീരത്തിൽ ബസ് കയറിയിറങ്ങി മരിച്ചു. പാലക്കാട് കൊഴിഞ്ഞമ്പാറയിലാണ് ദാരുണ സംഭവം. പഴനിയിർപാളയം സബീർ അലിയുടെയും ആയിഷയുടെയും മകൾ നഫീസത്ത് മിസ്രിയ(6) ആണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ സെൻറ് പോൾസ് സക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
ഇന്ന് രാവിലെ 9.10നായിരുന്നു അപകടം. ബൈക്ക് വലത് വശത്തേക്ക് ചരിഞ്ഞതോടെ റോഡിലേക്ക് വീണ കുട്ടിയുടെ ശരീരത്തിലേക്ക് സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

