Site icon Janayugom Online

സ്വകാര്യ ബസ് സമരം മാറ്റി വച്ചു

സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിത കാല ബസ് സമരം മാറ്റി. കോട്ടയത്ത് ഗതാഗത മന്ത്രി ആൻ്റണി രാജുവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

ബസ് ഓപ്പറേറ്റേഴ്സ് സംഘടന പ്രതിനിധികളായ ടി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, ലോറൻസ് ബാബു, ജോൺസൺ പയ്യപ്പള്ളി, സി.എം. ജയാനന്ദ്, ബാബുരാജ്, ജോസ് ആട്ടോക്കാരൻ, ജോസ് കുഴുപ്പിൽ, എ.ഐ. ഷംസുദ്ദീൻ എന്നിവരാണ്​ ചർച്ചയിൽ പങ്കെടുത്തത്.

ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ്​ ബസുടമകൾ സമരം പ്രഖ്യാപിച്ചത്.

Exit mobile version