Site iconSite icon Janayugom Online

സി ജെ റോയുടെ ആത്മഹത്യ സിഐഡി അന്വേഷിക്കും

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് വെടിവച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ. റിയൽ എസ്റ്റേറ്റ് മേഖലയിൽ അടക്കം വിപുലമായ പരിശോധന വേണ്ടിവരും എന്ന കാരണത്താലാണ് സിഐഡിക്ക് കേസ് കൈമാറുന്നത്. ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായെന്ന കുടുംബത്തിന്‍റെ പരാതി വിശദമായി അന്വേഷിക്കും. ആദായനികുതി റെയ്ഡിനിടെയാണ് സി ജെ റോയ് തന്റെ സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ച് മരിച്ചത്. 

Exit mobile version