പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ നാശനഷ്ടങ്ങളുടെ തുകയെന്ന പേരില്‍ സമരക്കാരില്‍ നിന്നും പിഴ ഈടാക്കുന്ന ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരെ സുപ്രീം കോടതി. ഇനിയും പിഴ ഈടാക്കുന്ന നടപടി തുടര്‍ന്നാല്‍ നിയമലംഘനത്തിന് കേസെടുക്കും. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും സൂര്യകാന്തുമാണ് കേസ് പരിഗണിച്ചത്. പരാതിക്കാരനും കുറ്റക്കാരനും അഭിഭാഷകനുമായി യുപി സര്‍ക്കാര്‍ തന്നെ പ്രവര്‍ത്തിക്കുകയാണെന്നും 18 ന് മുന്‍പ് നടപടികള്‍ അവസാനിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
english summary;CAA protest; Supreme Court against fine action
you may also like this video;