Site icon Janayugom Online

എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും സൗജന്യ ഓണക്കിറ്റ്

2023 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എഎവൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000കിറ്റുകളാണ് നല്‍കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.

തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.

തുടർച്ചാനുമതി

ആലപ്പുഴ, മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലാ കളക്ടറേറ്റുകളിലെ 4 ലാൻഡ് അക്വിസിഷൻ വിഭാഗത്തിനായി അനുവദിച്ചിട്ടുള്ളതും 31.03.2021 വരെ തുടർച്ചാനുമതി നൽകിയിട്ടുള്ളതുമായ 20 താല്‍ക്കാലിക തസ്തികകൾക്ക് 01.04.2021 മുതൽ 31.03.2024 വരെ തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു.

കെ വി മനോജ് കുമാർ ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണായി അഡ്വ. കെ വി മനോജ് കുമാറിനെ നിയമിക്കാൻ തീരുമാനിച്ചു.

Eng­lish Sam­mury: ker­ala gov­ern­ment cab­i­net deci­sions 2023 august 16

Exit mobile version